‘ഛപാക്കി’ന് ഉയരെയുമായി സാദൃശ്യമുണ്ടോ?; ദീപിക പദുക്കോണ്‍ പറയുന്നത് ഇങ്ങനെ…

ദീപിക പദുക്കോണ്‍ നായിക വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഛപാക്ക്. ജനുവരി 20നാണ് സിനിമ റിലീസ് ചെയുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. നടി പാര്‍വതി കേന്ദ്രകഥാപാത്രമായി എത്തിയ മലയാള ചിത്രം ഉയരെയും ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. ഇരു ചിത്രങ്ങളും പരസ്പരം ബന്ധമുണ്ടോയെന്നാണ് ആരാധകര്‍ക്ക് ഇപ്പോള്‍ അറിയേണ്ടത്. ഇതിന് ഇപ്പോള്‍ നടി ദീപിക തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഒരു വിഷയത്തില്‍ ആര്‍ക്കു വേണമെങ്കിലും സിനിമ ചെയ്യാന്‍ കഴിയുമെന്നായിരുന്നു ദീപികയുടെ മറുപടി. വ്യത്യസ്തമായാണ് കഥകള്‍ അവതരിപ്പിക്കുക എന്നും ഉയരെയുമായി സിനിമക്ക് സാദൃശ്യമില്ലെന്നും ദീപിക വ്യക്തമാക്കി. ഓരോ ചിത്രത്തിനും ഓരോ സ്വഭാവമുണ്ട്. സിനിമ വളരെ ശക്തമായൊരു മാധ്യമമായതു കൊണ്ടാണ് ഈ കഥ തെരഞ്ഞെടുത്തതെന്നും ദീപിക പറഞ്ഞു.

ആസിഡ് ആക്രമണം രാജ്യത്ത് നിലനില്‍ക്കുന്ന ഒന്നാണെനും ദീപിക വിവരിച്ചു. എന്നാല്‍ അത് ചര്‍ച്ച ചെയ്യപ്പെടുന്നില്ല. കഴിഞ്ഞ വര്‍ഷം ഷബാന ആസ്മിയും ആസിഡ് ആക്രമണവുമായി ബന്ധപ്പെട്ട സിനിമ (ഷോര്‍ട്ട് ഫിലിം) ചെയ്തിരുന്നുവെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

ചിത്രം ‘ഛപാക്കില്‍ വിക്രം മാസ്സിയാണ് ദീപികയുടെ നായകനാവുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് ലീന യാദവാണ് ഛപാക്ക് നിര്‍മ്മിക്കുന്നത്. മേഘ്ന ഗുല്‍സാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപികയുടെ കെഎ എന്റര്‍ടെയിന്‍മെന്റും നിര്‍മാണത്തില്‍ പങ്കാളിയാണ്. ഛപാക്ക് 2020 ജനുവരി 20-ന് റിലീസ് ചെയും.

Exit mobile version