കൈയിലെ പരിക്ക് വകവെയ്ക്കാതെ ജിം ട്രെയിനിങ് ചെയ്ത് മോഹന്‍ലാല്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

സര്‍ജറി കഴിഞ്ഞ കൈയിലെ പ്ലാസ്റ്റര്‍ പോലും മാറ്റാതെയാണ് മോഹന്‍ലാല്‍ ജിമ്മില്‍ എത്തിയത്

കൈയിലെ പരിക്ക് വകവെയ്ക്കാതെ ജിം ട്രെയിനിങ് ചെയ്യുന്ന താരരാജാവ് മോഹന്‍ലാലിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കൈയ്ക്ക് സര്‍ജറി നടത്തിയ ഡോക്ടര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് താരം പോസ്റ്റിട്ടിരുന്നു. സര്‍ജറി കഴിഞ്ഞ കൈയിലെ പ്ലാസ്റ്റര്‍ പോലും മാറ്റാതെയാണ് മോഹന്‍ലാല്‍ ജിമ്മില്‍ എത്തിയത്. താരത്തിന്റെ ആത്മസമര്‍പ്പണമാണ് ഈ വീഡിയോയിലൂടെ വ്യക്തമാവുന്നത് എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

സിദ്ദിഖ് സംവിധാനം ചെയ്യുന്ന ‘ബിഗ് ബ്രദര്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ മോഹന്‍ലാല്‍ കുടുംബവും ഒന്നിച്ച് ദുബായിയിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. ഇതിനിടയിലാണ് വീണ് കൈയ്ക്ക് ഹെയര്‍ലൈന്‍ ഫ്രാക്ചര്‍ സംഭവിക്കുന്നത്.

എന്നാല്‍ താരത്തിന്റെ ഈ പരിക്കിനെ കുറിച്ച് ആരാധകര്‍ അറിഞ്ഞത് നടന്‍ അനൂപ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ്. തന്റെ കൈയിലെ പരിക്കിനെ കുറിച്ച് ആരോടും പറയാതെ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ച ലാലേട്ടനെ കുറിച്ചാണ് അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞത്.

Exit mobile version