‘ആവശ്യമുള്ള ഘട്ടങ്ങളിലേ ഞാന്‍ അഭിപ്രായങ്ങള്‍ പറയാറുള്ളൂ, പറയേണ്ട അഭിപ്രായങ്ങളും നിലപാടുകളും പറയേണ്ടിടത്ത് കൃത്യമായി പറഞ്ഞിട്ടുമുണ്ട്’; മഞ്ജു വാര്യര്‍

മലയാള സിനിമയില്‍ താരസംഘടനായ എഎംഎംഎയ്ക്ക് പുറമെ രൂപപ്പെട്ട നടികളുടെ സംഘടനയാണ് ഡബ്ല്യൂസിസി. മലയാളത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ അടക്കുള്ള നടികള്‍ ചേര്‍ന്നായിരുന്നു ഈ സംഘടന രൂപീകരിച്ചത്. എന്നാല്‍ ഈ അടുത്ത കാലത്തായി സംഘടനയില്‍ മഞ്ജുവിന്റെ അസാന്നിധ്യം ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ അതിനൊക്കെ കൃത്യമായ മറുപടി നല്‍കി നല്‍കിയിരിക്കുകയാണ് മഞ്ജു വാര്യര്‍.

നല്ല സിനിമകളുടെ ഭാഗമാവുക എന്നത് മാത്രമാണ് ഞാന്‍ സിനിമയില്‍ നില്‍ക്കുന്നതിന്റെ ഉദ്ദേശ്യമെന്നും ഡബ്ല്യൂസിസിയില്‍ ഇപ്പോഴും അംഗമാണെങ്കിലും സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായി ഇടപെടാന്‍ തനിക്ക് പറ്റാറില്ലെന്നാണ് മഞ്ജു വാര്യര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

അതേസമയം എഎംഎംഎയില്‍നിന്ന് രാജി വെച്ച നടിമാര്‍ സംഘടനയുടെ ഭരണഘടനയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട വേദികളിലും മഞ്ജുവിന്റെ അസാന്നിധ്യം ഉണ്ടായിരുന്നല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് താരം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, എനിക്ക് എല്ലാ കാര്യങ്ങളിലും സ്വതന്ത്രമായ, വ്യക്തമായ നിലപാടുകളും അഭിപ്രായങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ആവശ്യമുള്ള ഘട്ടങ്ങളിലേ ഞാന്‍ അഭിപ്രായങ്ങള്‍ പറയാറുള്ളൂ. പറയേണ്ട അഭിപ്രായങ്ങളും നിലപാടുകളും പറയേണ്ടിടത്ത് കൃത്യമായി ഞാന്‍ പറഞ്ഞിട്ടുമുണ്ട്’എന്നാണ് താരം വ്യക്തമാക്കിയത്.

Exit mobile version