അനുപ് സത്യന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം പ്രേക്ഷകരിലേക്ക്

ദുല്‍ഖര്‍ സല്‍മാന്‍ ,കല്യാണി പ്രിയദര്‍ശന്‍, ശോഭന, സുരേഷ്ഗോപി തുടങ്ങിയവരെ അണിനിരത്തി അനുപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ചീത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവന്നിട്ടില്ല.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം ദുല്‍ഖര്‍ സല്‍മാനാണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യത്തെ മലയാള ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. 2013ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലാണ് ശോഭന അവസാനമായി വേഷമിട്ടത്.

അനൂപ് സത്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഉര്‍വശി, മേജര്‍ രവി, ലാലു അലക്സ്, ജോണി ആന്റണി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

മുകേഷ് മുരളീധരനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സംഗീതമൊരുക്കിയത് അല്‍ഫോണ്‍സ് ജോസഫാണ്. ദിനോ ശങ്കറാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍. ടോബി ജോണ്‍ എഡിറ്റിംഗും ഉത്തരാ മേനോന്‍ കോസ്റ്റ്യൂമും കൈകാര്യം ചെയ്യ്തു. ചിത്രം ജനുവരിയില്‍ റിലീസ് ചെയും.

Exit mobile version