എല്ലാ പ്രണയകഥയും മനോഹരമാണ്; പക്ഷെ എന്റേതാണ് ഏറ്റവും പ്രിയപ്പെട്ടത്; വിവാഹ വാർത്ത പങ്കുവെച്ച് സിദ്ധാർത്ഥ് മേനോൻ

നടനും ഗായകനുമായി മലയാളികളുടെ മനസിലിടം നേടിയ സിദ്ധാർത്ഥ് മേനോൻ വിവാഹിതനായി. ഇന്ന് വിവാഹിതനാകുകയാണെന്ന് അദ്ദേഹം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. മറാത്തി സിനിമാ താരവും നർത്തകിയുമായ തൻവി പാലവ് ആണ് സിദ്ധാർത്ഥിന്റെ വധു. മുംബൈ സ്വദേശിയായ തൻവിയുമായി താരം ഏറെ നാളായി പ്രണയത്തിലായിരുന്നു. തൻവിയുടെ ചിത്രത്തിനൊപ്പം മനോഹരമായൊരു കുറിപ്പും പങ്കുവച്ചായിരുന്നു സിദ്ധാർത്ഥ് വിവാഹിതനാകാൻ പോകുന്നുവെന്ന വിവരം അറിയിച്ചത്.

”എല്ലാവരുടെയും പ്രണയകഥ മനോഹരമാണ്. എന്നാൽ, ഞങ്ങളുടെതാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം, ഇന്ന് ഞാനെന്റെ ഉറ്റസുഹൃത്തിനെ വിവാഹം ചെയ്യുകയാണ്. പാർട്ട് ടൈം കാമുകിയും ഫുൾ ടൈം സുഹൃത്തും കൂടാതെ എന്റെ എക്കാലെത്തയും പാർട്ണർ ഇൻ ക്രൈം”, സിദ്ധാർത്ഥ്് കുറിച്ചു. കേരളത്തിനും പുറത്തും പ്രശസ്തമായ പ്രമുഖ മ്യൂസിക് ബാൻഡ് തൈക്കൂടം ബ്രിഡ്ജിലൂടെ ആരാധകരുടെ പ്രിയഗായകനായി മാറിയത്. നോർത്ത് 24 കാതം എന്ന ചിത്രത്തിലൂടെ സിദ്ധാർത്ഥ് സിനിമാ പിന്നണി ഗാനരംഗത്തും അരങ്ങേറ്റം കുറിച്ചു. ഇതുവരെ പത്തോളം സിനിമകളിലായി പന്ത്രണ്ടോളം പാട്ടുകൾ സിദ്ധാർത്ഥ് ആലപിച്ചിട്ടുണ്ട്. വികെ പ്രകാശ് സംവിധാനം ചെയ്ത റോക്ക് സ്റ്റാർ എന്ന ചിത്രത്തിലൂടെ സിദ്ധാർത്ഥ് അഭിനയ മേഖലയിലും കൈവെച്ചു. പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങളായി പത്തോളം സിനിമകളിലും താരം വേഷമിട്ടു. തൃശ്ശൂർ സ്വദേശിയായ സിദ്ധാർത്ഥ് ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്.

Exit mobile version