ചൈനയില്‍ റിലീസിന് ഒരുങ്ങി മാമാങ്കം; അച്യുതന്റെ പ്രകടനമാണ് ചൈനയിലേക്കുള്ള വഴി തുറന്നതെന്ന് നിര്‍മ്മാതാവ്

അതേസമയം അച്യുതന്‍ എന്ന ലിറ്റില്‍ ഹീറോയുടെ പ്രകടനമാണ് ചൈനയിലേക്കുള്ള നമ്മുടെ വഴി തുറന്നത് എന്നാണ് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി ഫേസ്ബുക്കില്‍ കുറിച്ചത്

‘മാമാങ്കം’ ചൈനയില്‍ റിലീസ് ചെയ്യാനൊരുങ്ങി അണിയറപ്രവര്‍ത്തകര്‍. സംവിധായകനും നിര്‍മ്മാതാവും വാര്‍ത്താ സമ്മേളനത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. ഹോങ്കോങില്‍ നിന്നുള്ള പന്ത്രണ്ട് പേരുള്ള സംഘം മാമാങ്കം കണ്ടു. അവര്‍ക്ക് ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു. ചിത്രത്തിന്റെ മുതല്‍ മുടക്കിനേക്കാള്‍ വലിയ തുകയാണ് റിലീസ് റൈറ്റ്സ് ആയി അവര്‍ ഓഫര്‍ ചെയ്തിരിക്കുന്നത് എന്നുമാണ് അണിയറപ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

അതേസമയം അച്യുതന്‍ എന്ന ലിറ്റില്‍ ഹീറോയുടെ പ്രകടനമാണ് ചൈനയിലേക്കുള്ള നമ്മുടെ വഴി തുറന്നത് എന്നാണ് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി ഫേസ്ബുക്കില്‍ കുറിച്ചത്. കാവ്യാ ഫിലിംസിന്റെ ബാനറിലാണ് വേണു കുന്നപ്പിള്ളി ഈ ബ്രഹ്മാണ്ഡ ചിത്രം അണിയിച്ചൊരുക്കിയത്.

നാല് ഭാഷകളിലായി 45 രാജ്യങ്ങളിലായി രണ്ടായിരത്തോളം സ്‌ക്രീനുകളിലാണ് ഡിസംബര്‍ പന്ത്രണ്ടിന് ചിത്രം തീയ്യേറ്ററുകളില്‍ എത്തിയത്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സുരേഷ് കൃഷ്ണ, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, പ്രാചി തഹ്ലാന്‍, കവിയൂര്‍ പൊന്നമ്മ, മണിക്കുട്ടന്‍, ഇനിയ, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version