ദിലീപിനായി സര്‍പ്രൈസ് ഒളിപ്പിച്ച് അവതാരകന്‍; പിന്നാലെ മഞ്ജുവിന്റെ മാസ് എന്‍ട്രി; പൊതുപരിപാടിയില്‍ ആദ്യമായി ഒന്നിച്ച് ദിലീപും മഞ്ജുവാര്യരും

ക്രിസ്തുമസ് ആഘോഷമാക്കാന്‍ ചാനലുകളും ഒരുങ്ങിയിരിക്കുകയാണ്. പ്രേക്ഷകര്‍ക്കായി കിടിലന്‍ സര്‍പ്രൈസുമായാണ് സീ കേരളം ചാനലിലെ ‘സരിഗമപ’ റിയാലിറ്റി ഷേ എത്തുന്നത്. ജനപ്രിയ നായകന്‍ ദിലീപ്, മഞ്ജു വാര്യര്‍,നാദിര്‍ഷ തുടങ്ങിയവരാണ് ഇത്തവണ റിയാലിറ്റി ഷോ യിലെത്തുന്ന അതിഥികള്‍.

കഴിഞ്ഞദിവസം പുറത്തിറങ്ങിയ ‘സരിഗമപ’യുടെ പ്രൊമോ വീഡിയോ പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ഒരു സര്‍പ്രൈസ് ഒളിപ്പിച്ചുവച്ചിട്ടുണ്ട് എന്ന്, ദിലീപിനോട് അവതാരകന്‍ ജീവ പറയുന്ന രംഗങ്ങള്‍ ആകാംഷയ്ക്ക് വഴിവെയ്ക്കുന്നു.

അതിനിടെ മഞ്ജുവിന്റെ മാസ് എന്‍ട്രിയും വീഡിയോയില്‍ കാണാം. എന്നാല്‍ പരിപാടിയില്‍ മൂന്നു പേരും ഒരുമിച്ചാണോ എത്തുന്നത് എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മൂന്നുപേരും പങ്കെടുക്കുന്ന എപ്പിസോഡുകള്‍ ശനി ഞായര്‍ ദിവസങ്ങളിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

Exit mobile version