പൗരത്വ നിയമ ഭേദഗതി; മദ്രാസ് സര്‍വ്വകലാശാലയിലെ പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തിയ കമല്‍ഹാസനെ പോലീസ് തടഞ്ഞു

മദ്രാസ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ത്ഥികള്‍ മദ്രാസ് സര്‍വകലാശാലയില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി എത്തിയ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനെ തടഞ്ഞു. ക്യാമ്പസിനകത്ത് കയറ്റില്ലെന്ന് പോലീസ് വ്യക്തമാക്കി. സുരക്ഷ മുന്നിര്‍ത്തിയാണ് കമല്‍ഹാസനെ തടഞ്ഞതെന്നാണ് പോലീസിന്റെ വിശദീകരണം.

പൗരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് സര്‍വകലാശാലയില്‍ പ്രതിഷേധം കനക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വ്വകലാശാല അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍വ്വകലാശാല പരിസരത്ത് കനത്ത പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും, കേന്ദ്ര നിലപാടിനും ഡല്‍ഹി പോലീസ് നടപടിക്കും എതിരായാണ് പ്രതിഷേധമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. കൂടാതെ തമിഴ്‌നാട്ടിലെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

Exit mobile version