ഞങ്ങള്‍ക്ക് അവര്‍ സഹോദരീ സഹോദരന്മാരാണ്, ദയവായി നിങ്ങളുടെ പൗരത്വ ഭേദഗതി നാട്ടില്‍ നിന്നും കൊണ്ട് പോവുക; തുറന്നടിച്ച് വിനീത് ശ്രീനിവാസന്‍

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുമ്പോള്‍ നിയമത്തിന് എതിരെ വിമര്‍ശനമുയര്‍ത്തി കൂടുതല്‍ മലയാള സിനിമാ താരങ്ങള്‍ രംഗത്ത്. ഇപ്പോള്‍ നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസനാണ് നിയമത്തിന് എതിരായുള്ള നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനീത് നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്. ‘നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കും. ഞങ്ങള്‍ക്ക് അവര്‍ സഹോദരീ സഹോദരന്മാരാണ്. ദയവായി നിങ്ങളുടെ പൗരത്വ ഭേദഗതിയുടെ ‘കാബില്‍’ കയറി കൊണ്ട് നമ്മുടെ നാട്ടില്‍ നിന്ന് എത്രയും ദൂരം പോകാനാകുമോ അത്രയും ദൂരം പോകുക. നിങ്ങള്‍ പോകുമ്പോള്‍ ദയവായി ദേശീയ പൗരത്വ രജിസ്റ്ററടക്കമുള്ളവ എടുത്തുകൊണ്ടുപോവുക…’- വിനീത് കുറിച്ചു.

മലയാളത്തില്‍ നിന്ന് നിരവധി താരങ്ങളാണ് നിയമത്തെ എതിര്‍ത്ത് രംഗത്ത് വന്നത്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, പാര്‍വതി തിരുവോത്ത്, ലിജോ ജോസ് പെല്ലിശ്ശേരി, ഇന്ദ്രജിത്ത് , കുഞ്ചാക്കോ ബോബന്‍, ഗീതു മോഹന്ദാസ്, ടൊവീനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, രജീഷ വിജയന്‍, ബിനീഷ് ബാസ്റ്റിന് തുടങ്ങിയ നിരവധി പേര്‍ നിയമത്തിന് എതിരെ രംഗത്ത് വന്നു.

Exit mobile version