യാത്രയില്‍ ഇല്ലാതാവുന്ന ദൂരങ്ങള്‍ തേടി ടൊവീനോ തോമസ്; ‘കിലോ മീറ്റേഴ്‌സ് ആന്റ് കിലോ മീറ്റേഴ്‌സി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

'കുഞ്ഞുദൈവം', 'രണ്ടു പെണ്‍കുട്ടികള്‍' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകന്‍

ടൊവീനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘കിലോ മീറ്റേഴ്‌സ് ആന്റ് കിലോ മീറ്റേഴ്‌സി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ‘യാത്രയില്‍ ഇല്ലാതാവുന്ന ദൂരങ്ങള്‍’ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.

പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ടൊവീനോയ്‌ക്കൊപ്പം ജോജു ജോര്‍ജുമുണ്ട്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല.

‘കുഞ്ഞുദൈവം’, ‘രണ്ടു പെണ്‍കുട്ടികള്‍’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ടൊവീനോ തോമസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ആന്റോ ജോസഫ്, റംഷി അഹമ്മദ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് ടൊവീനോ ചിത്രം നിര്‍മ്മിക്കുന്നത്. ബികെ ഹരിനാരായണന്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് സൂരജ് എസ് കുറുപ്പാണ്.

Exit mobile version