‘റാം’; ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുക്കെട്ട് വീണ്ടും

'അയാള്‍ക്ക് യാതൊരു അതിര്‍ത്തികളുമില്ല' എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍

സൂപ്പര്‍ ഹിറ്റ് ചിത്രം ‘ദൃശ്യ’ത്തിന് ശേഷം വീണ്ടും മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നു. ദൃശ്യം പോലെയുള്ള ഒരു ചിത്രമായിരിക്കില്ല ഇതെന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് ഈ ചിത്രത്തെ കുറിച്ച് പറഞ്ഞത്.

‘റാം’ എന്നാണ് ചിത്രത്തിന്റെ പേര്. ‘അയാള്‍ക്ക് യാതൊരു അതിര്‍ത്തികളുമില്ല’ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷത്തിലാണ് തൃഷ ചിത്രത്തില്‍ എത്തുന്നത്.

അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേശ് പി പിള്ളയും സുദന്‍ എസ് പിള്ളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ഓണത്തിന് ചിത്രം തീയ്യേറ്ററുകളിലെത്തും എന്നാണ് റിപ്പോര്‍ട്ട്.

Exit mobile version