നാല് ദിവസം കൊണ്ട് ‘മാമാങ്കം’നേടിയത് 60 കോടിയിലധികം; സ്വപ്ന സാക്ഷാത്കാരത്തിന് അരികെയെന്ന് നിര്‍മ്മാതാവ്

നാല് ഭാഷകളില്‍ 45 രാജ്യങ്ങളിലായി രണ്ടായിരത്തോളം തീയ്യേറ്ററുകളിലാണ് ഡിസംബര്‍ 12ന് ചിത്രം റിലീസ് ചെയ്തത്

മമ്മൂട്ടി നായകനായി എത്തിയ ‘മാമാങ്ക’ത്തിന്റെ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. നാല് ദിവസം കൊണ്ട് ചിത്രം നേടിയത് 60.7 കോടി രൂപയാണെന്നാണ് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

നാല് ഭാഷകളില്‍ 45 രാജ്യങ്ങളിലായി രണ്ടായിരത്തോളം തീയ്യേറ്ററുകളിലാണ് ഡിസംബര്‍ 12ന് ചിത്രം റിലീസ് ചെയ്തത്. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.

ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സുരേഷ് കൃഷ്ണ, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, പ്രാചി തഹ്ലാന്‍, കവിയൂര്‍ പൊന്നമ്മ, മണിക്കുട്ടന്‍, ഇനിയ, മണികണ്ഠന്‍ ആചാരി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version