‘എന്റെ പേര് സുദേവ്, ഈ സിനിമയുടെ ചെറിയ ഭാഗം’: നിസ്സാരമല്ലെന്ന് തിരുത്തി മെഗാസ്റ്റാര്‍

കൊച്ചി:’എന്റെ പേര് സുദേവ്, ഞാന്‍ ഈ സിനിമയുടെ ചെറിയ ഭാഗമാണ്’. മാമാങ്കം സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുകയായിരുന്നു നടന്‍ സുദേവ്.

അതേസമയം, സുദേവിന്റെ വളരെ ലളിതമായ പരിചയപ്പെടുത്തലിനെ തിരുത്തി മെഗാസ്റ്റാര്‍ മമ്മൂട്ടി പറഞ്ഞ മറുപടി സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മാമാങ്കം ഹിന്ദി ഡബ്ബിങ് പതിപ്പിന്റെ പ്രചരണത്തിന് മുംബൈയില്‍ നടന്ന പ്രസ് മീറ്റിലാണ് മമ്മൂട്ടിയും സുദേവും ഒരുമിച്ച് പങ്കെടുത്തത്.

”സുദേവ് അത്ര ചെറിയ ആളല്ല. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് പഠിച്ചിറങ്ങിയത്. രണ്ടുവര്‍ഷം മുന്‍പ് മലയാള സിനിമയിലെ മികച്ച നടനുള്ള അവാര്‍ഡ് വാങ്ങിയ വ്യക്തിയാണ്. അതൊരു നിസാരകാര്യമല്ല” സുദേവിനെ തിരുത്തി മമ്മീട്ടി പറഞ്ഞു.

ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം തീയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. രണ്ടായിരത്തിലധികം തീയ്യേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്ത്. പ്രേക്ഷകര്‍ ഉത്സവമായാണ് ചിത്രത്തിന്റെ റിലീസ് ഏറ്റെടുത്തിരിക്കുന്നത്.

ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.


Exit mobile version