‘നന്മ ഉദ്ദേശിച്ചു ചെയ്ത കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു’; വിഎ ശ്രീകുമാര്‍

കഴിഞ്ഞ ദിവസം ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

താന്‍ നന്മ ഉദ്ദേശിച്ച് ചെയ്ത കാര്യങ്ങല്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് സംവിധായകന്‍ വിഎ ശ്രീകുമാര്‍. ജാമ്യത്തിലറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘നന്മയോടെ കരുതലോടെ സ്നേഹത്തോടെ പറഞ്ഞിരുന്ന കുറേ കാര്യങ്ങള്‍ കുറേ കാലം നന്മയ്ക്കാണെന്ന് തോന്നും, എന്നാല്‍ അത് കുറച്ച് കഴിയുമ്പോള്‍ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നു തോന്നും. ഇത് പുതുതലമുറയുടെ മാത്രം പ്രശ്നമാണെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ പഴയ തലമുറയ്ക്കും ഈ പ്രശ്നമുണ്ടെന്ന് തോന്നുന്നു. അല്ലാതെന്തു പറയാന്‍’ എന്നാണ് മാധ്യമങ്ങളോട് ശ്രീകുമാര്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് രണ്ട് പേരുടെ ജാമ്യത്തില്‍ അദ്ദേഹത്തെ വിട്ടയച്ചിരുന്നു. തൃശ്ശൂര്‍ പോലീസ് ക്ലബില്‍ വെച്ച് അന്വേഷണ ഉദ്യോഗസ്ഥനായ എസിപി ശ്രീനിവാസന്റെ നേതൃത്വത്തില്‍ നാല് മണിക്കൂര്‍ ശ്രീകുമാറിനെ ചോദ്യം ചെയ്തിരുന്നു.

തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നും താന്‍ ഒപ്പിട്ട ലെറ്റര്‍ ഹെഡ് ശ്രീകുമാറിന്റെ കൈവശമുണ്ടെന്നും ഇതു ദുരുപയോഗം ചെയ്യുമെന്നുമാണ് മഞ്ജു വാരിയര്‍ പരാതിയില്‍ പറഞ്ഞിരുന്നത്. അതേസമയം അന്വേഷണത്തിന് പൂര്‍ണമായും സഹകരിക്കുമെന്ന് ശ്രീകുമാര്‍ പറഞ്ഞു.

Exit mobile version