മണലില്‍ കുളിച്ച് അമൃത; കടല്‍തീരത്ത് നിന്നുള്ള ചിത്രം പങ്കുവെച്ച് താരം

സംഗീത റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗായികയാണ് അമൃത സുരേഷ്. സിനിമയ്‌ക്കൊപ്പം അനിയത്തിയ്‌ക്കൊപ്പം അമൃതംഗമയ എന്ന ബാന്റിലും അമൃത സജീവമാണ്. എജി വ്‌ളോഗ് സ് എന്ന യൂട്യൂബ് ചാനലും ഇവര്‍ക്ക് സ്വന്തമായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അമൃതയും സഹോദരി അഭിരാമി സുരേഷും. ഇപ്പോള്‍ കടല്‍ത്തീരത്ത് നിന്നെടുത്ത വ്യത്യസ്ത ചിത്രം പങ്കുവച്ചിരിക്കുകയാണ് അമൃത.

ദേഹമാസകലം മണലുമായി കടല്‍ത്തീരത്ത് നിന്നെടുത്ത ചിത്രങ്ങളാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരങ്ങള്‍ ഇരുവരുടെ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അമൃതയുടെ മകള്‍ പാപ്പുവിന്റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

Exit mobile version