ഇതെന്താ വെളളരിക്ക പട്ടണമോ? നമ്മള്‍ പിള്ളേര് വിചാരിച്ചാലും ഇവിടെ പലതും നടക്കും…അടിയെങ്കില്‍ അടി ; ‘ കുട്ടി കുറുമ്പുമായി കൊതിയന്‍’ ടീസര്‍

ആന്റണി വര്ഗീസ് (പെപ്പെ) തന്റെ ഫേസ്ബുക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്

കുട്ടികളുടെ നിഷ്‌കളങ്കമായ കുസൃതികള്‍ ആസ്വദിക്കാന്‍ സാധിക്കാത്തവര്‍ മനുഷ്യരല്ല. കുട്ടി കുസൃതികള്‍ നിറച്ച് കൊതിയന്‍ എന്ന ഹൃസ്വ ചിത്രത്തിന്റെ ടീസര്‍ എത്തിയിരിക്കുകയാണ്. ബഹ്റൈന്‍ പ്രവാസിയായ അരുണ്‍ പോളാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

ശിശു ദിനത്തില്‍ ചലച്ചിത്ര താരം ആന്റണി വര്‍ഗീസ് (പെപ്പെ) തന്റെ ഫേസ്ബുക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. പൂര്‍ണമായും ബഹ്‌റൈനിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രമാണ്.

Exit mobile version