‘ചോല’യ്ക്ക് വീണ്ടും അംഗീകാരം; ചിത്രം ടോക്കിയോ ഫിലിമെക്‌സ് ചലച്ചിത്രമേളയില്‍

നിമിഷ സജയനും ജോജു ജോര്‍ജിനും സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡിന് അര്‍ഹരാക്കിയ ചിത്രം കൂടിയാണ് ചോല

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ചോല’യ്ക്ക് വീണ്ടും രാജ്യാന്തര അംഗീകാരം. ചിത്രം ടോക്കിയോ ഫിലിമെക്‌സ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള സവിശേഷവും ക്രിയാത്മകവുമായ സിനിമകള്‍ ജാപ്പനീസ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ചലച്ചിത്രമേള കൂടിയാണ് ടോക്കിയോ ഫിലിമെക്‌സ്.

നേരത്തേ ‘ചോല’ വെനീസ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനു പുറമെ ജനീവ ചലച്ചിത്രോത്സവത്തില്‍ മത്സര വിഭാഗത്തിലും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിമിഷ സജയനും ജോജു ജോര്‍ജിനും സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡിന് അര്‍ഹരാക്കിയ ചിത്രം കൂടിയാണ് ചോല.

‘ഒഴിവു ദിവസത്തെ കളി’, ‘സെക്സി ദുര്‍ഗ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ഡിസംബര്‍ ആറിനാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുന്നത്.

Exit mobile version