‘ഗംഗ’യ്ക്കും ‘ക്ലാര’യ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ സിനിമാ കരിയറിലെ ഹിറ്റ് ചിത്രങ്ങളാണ് ഫാസില്‍ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴും’ പത്മരാജന്‍ ഒരുക്കിയ ‘തൂവാനത്തുമ്പികളും’. മണിച്ചിത്രത്താഴില്‍ ശോഭന നായികയായി എത്തിയപ്പോള്‍ തൂവാനത്തുമ്പികളില്‍ നായികയായി എത്തിയത് സുമലത ആണ്. ഇരു ചിത്രങ്ങളിലെയും കഥാപാത്രങ്ങളെ മലയാളികള്‍ ഇന്നും ഓര്‍ക്കുന്നവയാണ്.

ഇപ്പോഴിതാ ഈ ചിത്രത്തിലെ നായികമാര്‍ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ‘ഗംഗയ്ക്കും ക്ലാരയ്ക്കും ഒപ്പം’ എന്നാണ് ഈ ചിത്രം പങ്കുവെച്ച് കൊണ്ട് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

എണ്‍പതുകളില്‍ വെള്ളിത്തിരയില്‍ എത്തിയ താരങ്ങള്‍ കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു. ഇതിലെ ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. എല്ലാ വര്‍ഷവും 80’s എന്ന പേരില്‍ താരങ്ങള്‍ ഒത്തുകൂടാറുണ്ട്. ഇത്തവണ തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ് താരങ്ങള്‍ ഒത്തുകൂടിയത്. മോഹന്‍ലാല്‍, ജയറാം, ജാക്കി ഷറഫ്, ശരത് കുമാര്‍, പ്രഭു, നാഗാര്‍ജുന, അമല അക്കിനേനി, ശോഭന, സുഹാസിനി, രേവതി, മേനക, ഖുശ്ബു, രാധിക ശരത് കുമാര്‍, രാധ, ലിസി, പാര്‍വതി, ജയപ്രദ, പൂര്‍ണ്ണിമ ഭാഗ്യരാജ്, അംബിക, സുമലത എന്നിങ്ങനെ വമ്പന്‍ താരനിരയാണ് പരിപാടിയില്‍ അണിനിരന്നത്.

Exit mobile version