മത്സ്യ-മാംസങ്ങളോട് നോ പറഞ്ഞ് നയൻസ്; താരത്തിന്റെ ആത്മസമർപ്പണത്തിന് കൈയ്യടിച്ച് ആരാധകർ

തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര കുറച്ചുകാലത്തേക്ക് മത്സ്യ-മാംസ ആഹാരങ്ങൾ വർജിച്ചിരിക്കുകയാണ്. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യുന്ന നയൻതാര ഇത്തവണ ഭക്ഷണത്തിൽ നിയന്ത്രണം വെച്ചിരിക്കുകയാണ് എന്നാണ് സൂചന.

മൂക്കൂത്തി അമ്മൻ എന്ന ചിത്രത്തിന് വേണ്ടിയാണ് നയൻതാര മാംസാഹാരം ഉപേക്ഷിക്കുന്നത്. ചിത്രം കഴിയുന്നതുവരെ സസ്യാഹാരം മാത്രമായിരിക്കും കഴിക്കുക എന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. താരത്തെ കൂടാതെ മുക്കൂത്തി അമ്മന്റെ മുഴുവൻ അണിയറ പ്രവർത്തകരും ചിത്രീകരണം കഴിയുന്നതുവരെ സസ്യാഹാരം മാത്രമായിരിക്കും കഴിക്കുക എന്നാണ് വിവരം. നയൻസും വിഘ്‌നേഷും ന്യൂയോർക്കിൽ നിന്ന് മടങ്ങി എത്തിയാലുടൻ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ഇതിനുമുൻപ് രാമ രാജ്യം എന്ന ചിത്രത്തിൽ ,സീതയായ വേഷമിട്ടപ്പോഴും മാംസാഹാരം ഉപേക്ഷിക്കുകയും പാർട്ടികളിൽ നിന്നും മറ്റും മാറി നിൽക്കുകയും താരം ചെയ്തിരുന്നു.

Exit mobile version