രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പി ദേവ് വിവാഹിതനായി; വീഡിയോ

നിരവധി പേര്‍ ഇവര്‍ക്ക് ആശംസകളുമായി രംഗത്തെത്തി.

നടന്‍ രാജന്‍ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവ് വിവാഹിതനായി. പ്രിയങ്കയാണ് ഉണ്ണിയുടെ വധു. സിനിമാ-സീരിയല്‍ രംഗത്തെ നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്.

തുടര്‍ന്ന് ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി എന്നീ സിനിമകളിലും ഉണ്ണി വേഷമിട്ടു. ഉണ്ണിയുടെ സഹോദരന്‍ ജിബില്‍ രാജും സിനിമാഭിനയ രംഗത്തുണ്ട്. നിരവധി പേര്‍ ഇവര്‍ക്ക് ആശംസകളുമായി രംഗത്തെത്തി.

Exit mobile version