പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവം; രാജന്‍ പി ദേവിന്റെ ഭാര്യ ഒളിവിലെന്നു പോലീസ്

തിരുവനന്തപുരം: നടന്‍ ഉണ്ണി രാജന്‍ പി. ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടാം പ്രതിയും ഭര്‍തൃമാതാവുമായ ശാന്ത രാജന്‍ പി.ദേവ് ഒളിവിലെന്നു പോലീസ്. വീട്ടിലും മകളുടെ വീട്ടിലും ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ലെന്നാണു പോലീസ് പറയുന്നത്.

അതേസമയം കോവിഡിന്റെ പേരില്‍ ഇവരുടെ അറസ്റ്റ് ഒരു മാസത്തോളം വൈകിപ്പിച്ചിരുന്നു. ഇതോടെ കേസ് അട്ടിമറിക്കാനുള്ള നീക്കം ആരോപിച്ച് പ്രിയങ്കയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു.

unni rajan p dev | bignewslive

10 ാം തീയതി രാത്രിയില്‍ പ്രിയങ്കയെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ഉണ്ണിയും അമ്മ ശാന്തയും ചേര്‍ന്ന് മര്‍ദിച്ചെന്നുമാണു പരാതി. 12ന് സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് പ്രിയങ്ക തൂങ്ങിമരിച്ചത്. അമ്മ ജയയാണ് പ്രിയങ്കയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. 2019 നവംബര്‍ 21നായിരുന്നു പ്രിയങ്കയും ഉണ്ണിയുമായുള്ള വിവാഹം.

Exit mobile version