സിനിമാ ഷൂട്ടിംഗിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു

സിനിമാ ഷൂട്ടിംഗിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു. പൃഥ്വിരാജ് നായകനാകുന്ന 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം.

അട്ടപ്പാടി: സിനിമാ ഷൂട്ടിംഗിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു. പൃഥ്വിരാജ് നായകനാകുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം.

വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബിജു മേനോന്റെ കൈക്കും കാലിനും പൊള്ളലേല്‍ക്കുകയായിരുന്നു. അട്ടപ്പാടി കോട്ടത്തറയിലാണ് ഷൂട്ടിംഗ്. പരുക്കേറ്റ ഉടന്‍ തന്നെ താരത്തിന് വൈദ്യസഹായം നല്‍കി. ഇതിന് ശേഷം ഷൂട്ടിംഗ് പുനഃരാരംഭിക്കുകയും ചെയ്തു.

നാല് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ അനാര്‍ക്കലിക്ക് ശേഷം ബിജു മേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലിയുടെ സംവിധായകന്‍ സച്ചി തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്.

Exit mobile version