‘റോബോര്‍ട്ട്, അപ്പോ ക്രിസ്ത്യാനി ആണല്ലേ, ഞാന്‍ പൊതുവാളാണ്’; ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ന്റെ പുതിയ വീഡിയോ

സൗബിനും സുരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. സയന്‍സ് ഫിക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെട്ട ഈ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തിന്റെ ഒരു സ്നീക്ക് പീക്ക് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ അവതരിപ്പിച്ച ഭാസ്‌കര പൊതുവാള്‍ എന്ന കഥാപാത്രത്തിന് അദ്ദേഹത്തിന്റെ മകന്‍ സമ്മാനിച്ച റോബോട്ടിനെ കാണാന്‍ നാട്ടുകാരില്‍ ഒരാള്‍ കാണാന്‍ വരുന്നതാണ് രംഗം. സുരാജിനൊപ്പം റോബോട്ടും സൈജു കുറുപ്പുമാണ് പുറത്തുവിട്ട രംഗത്ത് ഉള്ളത്.

നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version