സാമുവല്‍ ജോണ്‍ കാട്ടൂക്കാരനായി ടൊവീനോ തോമസ്; ‘ഫോറന്‍സികി’ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു പുറത്തുവിട്ടു

മംമ്ത മോഹന്‍ദാസ് ആണ് ചിത്രത്തിലെ നായിക

ടൊവീനോ തോമസ് ഫോറന്‍സിക് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ എത്തുന്ന ചിത്രമായ ‘ഫോറന്‍സികി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ടൊവീനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്നാണ് ചിത്രത്തില്‍ ടൊവീനോയുടെ കഥാപാത്രത്തിന്റെ പേര്.

മംമ്ത മോഹന്‍ദാസ് ആണ് ചിത്രത്തിലെ നായിക. നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന സിനിമയാണിത്. ഇരുവരും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ടൊവീനോയ്‌ക്കൊപ്പം കാസ്റ്റിങ് കോള്‍ വഴി തെരഞ്ഞെടുത്ത പതിനേഴ് പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജെയ്ക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നെവിസ് സേവ്യര്‍, സിജു മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version