പ്രണയാര്‍ദ്രമായി രജിഷ വിജയനും വെങ്കിടേഷും; ‘സ്റ്റാന്‍ഡ് അപ്പി’ലെ പുതിയ ഗാനം പുറത്തുവിട്ടു

സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള പുരസ്‌കാരങ്ങള്‍ നേടിയ ‘മാന്‍ഹോളി’ന് ശേഷം വിധു വിന്‍സെന്റ് സംവിധാനം ചെയ്ത ‘സ്റ്റാന്‍ഡ് അപ്പി’ലെ മനോഹരമായ പ്രണയഗാനം പുറത്തുവിട്ടു. ‘മായാ മുകില്‍ പൊഴിയും മിഴിയാലേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അന്നെ ആമിയും റിതു വൈശാഖും ചേര്‍ന്നാണ്. രജിഷ വിജയനും വെങ്കിടേഷുമാണ് ഗാനരംഗത്ത് ഉള്ളത്.

ചിത്രത്തില്‍ നിമിഷ സജയനാണ് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി എത്തുന്നത്. സീമ, സേതുലക്ഷ്മി, അര്‍ജുന്‍ അശോകന്‍, നായികാ നായകന്മാര്‍ ഫെയിം വെങ്കിടേശ്, നിസ്താര്‍ അഹമ്മദ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉമേഷ് ഓമനക്കുട്ടന്റേതാണ് തിരക്കഥ. ആര്‍ഡി ഇല്യൂമിനേഷന്‍സ് റിലീസ് ആണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തിക്കുന്നത്.

Exit mobile version