‘ജാതി, മതം, രാഷ്ട്രീയം ഒക്കെ നമ്മളെ വേര്‍തിരിക്കുമ്പോഴും, മനുഷ്യത്വം ആണ് വലുത് എന്ന് കാണിക്കുന്ന ഈ ചിത്രം എല്ലാവരും കണ്ടിരിക്കണം’; ’41’നെ കുറിച്ച് വിധു പ്രതാപ്

ശബരിമല വിഷയവും കേരളത്തിലെ ആനുകാലിക സംഭവങ്ങളും കോര്‍ത്ത് ഇണക്കിയാണ് ലാല്‍ജോസ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്

ലാല്‍ജോസ് ബിജുമേനോനെ നായകനാക്കി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ’41’. ശബരിമല വിഷയം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗായകന്‍ വിധു പ്രതാപ്. ജാതി, മതം, രാഷ്ട്രീയം ഒക്കെ നമ്മളെ വേര്‍തിരിക്കുമ്പോഴും, മനുഷ്യത്വം ആണ് വലുത് എന്ന് കാണിക്കുന്ന ഈ ചിത്രം എല്ലാവരും കണ്ടിരിക്കണം എന്നാണ് വിധു പ്രതാപ് ഫേസ്ബുക്കില്‍ കുറിച്ചത്.

ശബരിമല വിഷയവും കേരളത്തിലെ ആനുകാലിക സംഭവങ്ങളും കോര്‍ത്ത് ഇണക്കിയാണ് ലാല്‍ജോസ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

കണ്ണൂരിലാണ് ചിത്രം ചിത്രീകരിച്ചത്. നവാഗതനായ പിജി പ്രഗീഷാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയത് ബിജിബാല്‍ ആണ്. ലാല്‍ജോസിന്റെ തന്നെ എല്‍ജെ ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചത്.

Exit mobile version