മലയാള പ്രേക്ഷകരെ കൈയിലെടുക്കാന്‍ സണ്ണി എത്തുന്നത് എങ്ങനെ? ആകാംക്ഷയ്ക്ക് വിരമമിട്ട് സംവിധായകന്‍

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് മനസ് തുറന്നത്

സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക് വരുന്നുവെന്ന് അറിഞ്ഞ നാള്‍ മുതല്‍ സണ്ണിയുടെ വേഷം എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ആരാധകരുടെ ആ ആകാംക്ഷയ്ക്ക് അന്ത്യം കുറിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് നായര്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് മനസ് തുറന്നത്.

രംഗീല എന്ന സണ്ണി ചിത്രത്തില്‍ ഒരു തെന്നിന്ത്യന്‍ സുന്ദരിയായാവും സണ്ണിയുടെ വരവ്. തമാശയും ത്രില്ലും നിറഞ്ഞ ചിത്രം ഗോവ മുതല്‍ ഹംപി വരെയുള്ളയൊരു റോഡ് മൂവിയാണ്. എന്നാല്‍ സണ്ണി മലയാളം പറയുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശയാവും ഫലം. അതേസമയം ഒരു കിടിലം ഐറ്റം ഡാന്‍സ് ഉറപ്പു തരുന്നു സന്തോഷ്. എന്നാല്‍ സ്ഥിരം സണ്ണി ചിത്രങ്ങളില്‍ നിന്നും വേറിട്ടതാവും മലയാള ചിത്രം എന്ന് സന്തോഷ് പറയുന്നുണ്ട്. സലിം കുമാര്‍, ഹരീഷ് കണാരന്‍, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Exit mobile version