‘ഹെലന്‍’ ഇന്ന് തീയ്യേറ്ററുകളിലേക്ക്; ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത് 117 തീയ്യേറ്ററുകളില്‍

നവാഗതനായ മാത്തുക്കുട്ടി സേവ്യറാണ് ചിത്രത്തിന്റെ സംവിധായകന്‍

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ അന്ന ബെന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഹെലന്‍’ ഇന്ന് തീയ്യേറ്ററുകളിലേക്ക്. കേരളത്തിലെ 117 തീയ്യേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

നവാഗതനായ മാത്തുക്കുട്ടി സേവ്യറാണ് ചിത്രത്തിന്റെ സംവിധായകന്‍. ലാല്‍, നോബിള്‍ ബാബു തോമസ്, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തില്‍ അജു വര്‍ഗീസ് പോലീസ് വേഷത്തിലാണ് എത്തുന്നത്.

ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ആനന്ദത്തിന് ശേഷം ‘ഹാബിറ്റ് ഓഫ് ലൈഫി’ന്റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Exit mobile version