‘മോനിഷയുടെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് വെച്ച് ഒരിക്കല്‍ എന്റെ കാറും അപകടത്തില്‍പ്പെട്ടിരുന്നു, അന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്’; ശാന്തികൃഷ്ണ

മമ്മൂട്ടി നായകനായി എത്തിയ സുകൃതം എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന വേളയിലാണ് എനിക്ക് വലിയൊരു കാര്‍ ആക്സിഡന്റ് സംഭവിച്ചത്

വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന ശാന്തികൃഷ്ണ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. നിരവധി അമ്മ വേഷങ്ങളിലൂടെ താരം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. ഈ അടുത്ത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് സംഭവിച്ച ഒരു അപകടത്തെ കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു. നടി മോനിഷയുടെ കാര്‍ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് വെച്ച് ഒരിക്കല്‍ തന്റെ കാറും അപകടത്തില്‍പ്പെട്ടിരുന്നുവെന്നും അന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നുമാണ് താരം അഭിമുഖത്തില്‍ പറഞ്ഞത്.

‘മമ്മൂട്ടി നായകനായി എത്തിയ സുകൃതം എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന വേളയിലാണ് എനിക്ക് വലിയൊരു കാര്‍ ആക്സിഡന്റ് സംഭവിച്ചത്. ഒരു കാലഘട്ടത്തില്‍ ഞാന്‍ ഡാന്‍സും സിനിമയും ഒന്നിച്ച് കൊണ്ട് പോയിരുന്നു. അന്ന് ‘സുകൃത’ത്തിന്റെ ചിത്രീകരണം ഷൊര്‍ണ്ണൂരില്‍ നടക്കുമ്പോള്‍ ഞാന്‍ പകല്‍ സമയത്തെ ചിത്രീകരണം കഴിഞ്ഞ് കൊല്ലത്ത് ഒരു ഡാന്‍സ് പ്രോഗ്രാം അവതരിപ്പിക്കാന്‍ പോയി.

പിറ്റേന്ന് രാവിലെ എനിക്ക് ഷൊര്‍ണ്ണൂരില്‍ ഷൂട്ട് ഉണ്ടായിരുന്നു. ഡാന്‍സ് പ്രോഗ്രാം കഴിഞ്ഞ ഉടനെ ഞാന്‍ ഷൊര്‍ണ്ണൂരിലേക്ക് യാത്ര തിരിച്ചു. അന്ന് ആ യാത്രയില്‍ ഏകദേശം മോനിഷയ്ക്ക് അപകടം സംഭവിച്ച ചേര്‍ത്തല ഭാഗത്ത് വെച്ച് എന്റെ കാറും അപകടത്തില്‍പ്പെട്ടു. ഞാനും ഡ്രൈവറും എന്റെ മേക്കപ്പ് ആര്‍ട്ടിസ്സും അത്ഭുതകരമായാണ് അന്ന് രക്ഷപ്പെട്ടത്. നെറ്റിയില്‍ വലിയ പരിക്ക് ഉണ്ടായിരുന്നു. പരിക്ക് കാരണം മുഖത്ത് വലിയ സ്‌ക്രാച് ഉണ്ടാകുമെന്ന് കരുതിയെങ്കിലും ഡോക്ടറുടെ കൃത്യസമയത്തുള്ള പരിചരണം കാരണം ഒരു നടി എന്ന നിലയില്‍ എന്റെ മുഖത്തെ അത് ബാധിച്ചില്ല’ എന്നാണ് ശാന്തി കൃഷ്ണ അഭിമുഖത്തില്‍ പറഞ്ഞത്.

Exit mobile version