ഒമര്‍ ലുലുവിന്റെ ‘ധമാക്ക’യുടെ റിലീസ് തീയതി മാറ്റി

ഒമര്‍ ലുലു തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയ കാര്യം അറിയിച്ചത്

ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ധമാക്ക’യുടെ റിലീസ് തീയതി മാറ്റി. നവംബര്‍ 28ന് തീയ്യേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞ ചിത്രം ഡിസംബര്‍ 20 ന് ക്രിസ്മസ് റിലീസായാണ് എത്തുക. ഒമര്‍ ലുലു തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയ കാര്യം അറിയിച്ചത്.

മോഹന്‍ലാല്‍ ചിത്രം ‘ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ അരുണ്‍ ആണ് ചിത്രത്തിലെ നായകന്‍. നിക്കി ഗല്‍റാണിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ പാട്ടുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗോപീ സുന്ദറാണ് സംഗീത സംവിധായകന്‍.

സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എംകെ നാസര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version