‘മാമാങ്കത്തിന് വേണ്ടി മാറി കൊടുക്കുകയാണ്, ‘ഷൈലോക്ക്’ റിലീസ് ചെയ്യുന്ന അന്നായിരിക്കും തീയ്യേറ്ററുകളില്‍ യഥാര്‍ത്ഥ ക്രിസ്മസ്’; ജോബി ജോര്‍ജ്

ചിത്രം ജനുവരി 23ന് തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് ജോബി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചത്

മമ്മൂട്ടി ചരിത്ര പുരുഷന്റെ വേഷത്തില്‍ എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘മാമാങ്കം’. എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം ആദ്യം നവംബര്‍ 21 ന് തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ റിലീസ് തീയ്യതി മാറ്റിയത്. ഡിസംബര്‍ 12 നാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുക. ഇതേ തുടര്‍ന്ന് ക്രിസ്മസിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ച മമ്മൂട്ടി ചിത്രം ‘ഷൈലോക്കി’ന്റെ റിലീസ് തീയ്യതി മാറ്റിയിരിക്കുകയാണ്. നിര്‍മ്മാതാവ് ജോബി ജോര്‍ജ് തന്റെ ഫേസ്ബുക്കിലൂടെ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മാമാങ്കത്തിന് വേണ്ടി നമ്മള്‍ മാറി കൊടുക്കുകയാണെന്ന് പറഞ്ഞ ജോബി ജോര്‍ജ് ഷൈലോക്ക് മാര്‍ച്ചിലാണ് തീയ്യേറ്ററുകളില്‍ എത്തുക എന്നത് വ്യാജ വാര്‍ത്തയാണെന്നും പറഞ്ഞു. ചിത്രം ജനുവരി 23ന് തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് ജോബി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചത്. ‘ഷൈലോക്ക്’ റിലീസ് ചെയ്യുന്ന അന്നായിരിക്കും തീയ്യേറ്ററുകളില്‍ യഥാര്‍ത്ഥ ക്രിസ്മസും ഓണവും എന്നും ജോബി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ജോബി ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

സ്‌നേഹിതരെ ഷൈലോക്കിന്റെ എല്ലാവര്‍ക്കും തീര്‍ന്ന് ഡിസംബര്‍ 20 റിലീസ് പ്ലാന്‍ ചെയ്തതാണ്, എന്നാല്‍ മമ്മുക്കയുടെ മാമാങ്കം എന്ന വലിയ സിനിമയുടെ വര്‍ക്ക് തീരാതെ വന്നതുകൊണ്ട്, അവര്‍ക്ക് വേണ്ടി നമ്മള്‍ മാറി കൊടുക്കുകയാണ്, എന്നാല്‍ ആരൊക്കെയോ പറയുന്നത് പോലെ മാര്‍ച്ചില്‍ അല്ല നമ്മള്‍ ഷൈലോക്ക് റിലീസ് ചെയ്യുന്നത്, ഷൈലോക്കിന്റ റിലീസ് തീയതി 2020 ജനുവരി 23വ്യാഴം ആണ്. ഒരു കാര്യം ഉറപ്പാണ് എന്നാണോ ഷൈലോക്ക് റിലീസ് ചെയ്യുന്നത് അന്നായിരിക്കും സിനിമ തീയേറ്ററുകളില്‍ യഥാര്‍ത്ഥ, ഓണവും, ക്രിസ്മസും, വിഷുവും, ഇത് ഞാന്‍ കണ്ട് തരുന്ന ഉറപ്പ്.. സ്‌നേഹത്തോടെ SHYLOCk, MEGA STAR, RK, AV,AB,GS,GW

Exit mobile version