അമലാ പോള്‍ ചിത്രം ‘ അതോ അന്ത പറവെ പോലെ’ ടീസര്‍ ഇന്ന് വൈകുന്നേരം റിലീസ് ചെയും

അമലാ പോള്‍ മുഖ്യ വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം ‘ അതോ അന്ത പറവെ പോലെ’ യുടെ ടീസര്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് മോഹന്‍ലാലും, അനിരുദ്ധും റിലീസ് ചെയ്യും. നവാഗതനായ വിനോദ് കെ ആര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കാടിനകത്ത് അകപ്പെടുന്ന ഒരു സഞ്ചാരിയുടെ കഥയാണ് പറയുന്നത്.

ആക്ഷന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഈ വര്‍ഷം ആദ്യം തന്നെ ആരംഭിച്ച ചിത്രം പലവിധ കാരണങ്ങളാല്‍ വൈകുകയായിരുന്നു. നേരത്തേ വനിതാ ദിനത്തിലാണ് ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്.

Exit mobile version