സ്‌ത്രൈണ ഭാവത്തില്‍ മമ്മൂട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി പുതിയ ലുക്ക്

മാമാങ്കത്തില്‍ മമ്മൂട്ടി സ്ത്രീവേഷത്തില്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ സ്‌ത്രൈണ ഭാവത്തിലുള്ള പുതിയ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മമ്മൂട്ടി തന്നെയാണ് ഈ ചിത്രം പുറത്തുവിട്ടത്. മാമാങ്കത്തില്‍ മമ്മൂട്ടി സ്ത്രീവേഷത്തില്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ചരിത്രപുരുഷന്റെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് മാമാങ്കം. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, ഇനിയ, പ്രാചി തഹ്ലാന്‍, മാസ്റ്റര്‍ അച്യുത്, കവിയൂര്‍ പൊന്നമ്മ, മണിക്കുട്ടന്‍, സിദ്ദിഖ്, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. 50 കോടി മുതല്‍ മുടക്കില്‍ കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡിസംബര്‍ 12-ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version