17 ദിവസം കൊണ്ട് മുന്നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച് ‘ബിഗില്‍’!

ബാഹുബലി സീരിസ്, എന്തിരന്‍ 2, സാഹോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സൗത്ത് ഇന്ത്യന്‍ ചിത്രം കൂടിയാണ് 'ബിഗില്‍'

മെര്‍സല്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അറ്റ്‌ലീ വിജയിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ‘ബിഗില്‍’. കഴിഞ്ഞ മാസം 25 ന് ദീപാവലി റിലീസായി തീയ്യേറ്ററുകളില്‍ എത്തിയ ചിത്രം പതിനേഴ് ദിവസം കൊണ്ട് 300 കോടി രൂപയാണ് നേടിയത്. ബാഹുബലി 2 വിന്റെ റെക്കോര്‍ഡ് കൂടി ബിഗില്‍ മറികടന്നിട്ടുണ്ട്. ബാഹുബലി 2 തമിഴ്‌നാട്ടില്‍ നേടിയത് 259 കോടി രൂപയാണ്. ബിഗിലിന്റെ കളക്ഷന്‍ 266 കോടി രൂപയാണ്.

ബാഹുബലി സീരിസ്, എന്തിരന്‍ 2, സാഹോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സൗത്ത് ഇന്ത്യന്‍ ചിത്രം കൂടിയാണ് ‘ബിഗില്‍’. സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമായ ബിഗിലില്‍ രണ്ട് ഗെറ്റപ്പിലാണ് വിജയ് എത്തിയത്.

വിജയ് ഫുട്‌ബോള്‍ കോച്ചായി എത്തിയ ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തിയത്. കതിര്‍, ജാക്കി ഷറഫ്, വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. എആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

Exit mobile version