‘രാക്ഷസരാവണന്‍’; ബിനീഷ് ബാസ്റ്റിനും രാജേഷ് ശര്‍മ്മയും കേന്ദ്ര കഥാപാത്രങ്ങള്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

നടന്‍ ടൊവീനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്

നവാഗതനായ ജോജന്‍ ജോസഫ് രാജേഷ് ശര്‍മ്മയെ കേന്ദ്ര കഥാപാത്രമായി ഒരുക്കുന്ന ‘രാക്ഷസരാവണന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നടന്‍ ടൊവീനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ചിത്രത്തില്‍ ബിനീഷ് ബാസ്റ്റിനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനു നായര്‍ ആണ് ചിത്രത്തിലെ നായിക.

സംവിധായകന്‍ ജോജന്‍ ജോസഫ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി ബാലചന്ദ്രന്‍, സാജന്‍ പള്ളുരുത്തി, കൃഷ്ണ, ജയശങ്കര്‍, ജിനു കോട്ടയം, പോളി വത്സന്‍, മോളി കണ്ണമാലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഇക്കോ നിറ്റ് ഫിലിംസിന്റെ ബാനറില്‍ ഉണ്ണികൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. പ്രളയ സമയത്ത് കൊച്ചിയിലെ നൗഷാദിക്കയെ പുറംലോകത്തിന് പരിചയപ്പെടുത്തിയത് രാജേഷ് ശര്‍മ്മയാണ്. ടൊവീനോ നായകനായി എത്തിയ ‘ലൂക്ക’യില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു.

Exit mobile version