‘കാസ്റ്റിംഗ് കൗച്ച് ദുഃഖകരമായ കാര്യമാണ്, എന്റെ കാലത്തും അത് ഉണ്ടായിരുന്നു’; ‘വൈശാലി’ നായിക സുപര്‍ണ ആനന്ദ്

ഇപ്പോഴത്തെ തന്റെ പ്രായത്തിന് അനുസരിച്ച് അവസരം ലഭിച്ചാല്‍ താന്‍ ഇനിയും മലയാളത്തിലേക്ക് തിരിച്ചു വരുമെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു

ഭരതന്‍ സംവിധാനം ചെയ്ത് 1988ല്‍ തീയ്യേറ്ററുകളില്‍ എത്തിയ ചിത്രമാണ് ‘വൈശാലി’. ഈ ചിത്രത്തില്‍ ഋഷ്യശൃംഗനെ വശീകരിച്ച വൈശാലിയെ
പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ല. സുപര്‍ണ ആനന്ദ് എന്ന താരമാണ് ചിത്രത്തില്‍ വൈശാലിയുടെ വേഷത്തില്‍ എത്തിയത്. തുടര്‍ന്ന് പത്മരാജന്റെ ‘ഞാന്‍ ഗന്ധര്‍വന്‍’ എന്ന ചിത്രത്തിലും സുപര്‍ണ നായികയായി എത്തിയിരുന്നു. ഇപ്പോഴിതാ താരം കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.

തന്റെ കാലത്തും മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു എന്നാണ് താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. കാസ്റ്റിംഗ് കൗച്ച് വളരെ ദുഃഖകരമായ കാര്യമാണ് എന്നാണ് താരം അഭിമുഖത്തില്‍ പറഞ്ഞത്.

അതേസമയം സിനിമ പുരുഷ കേന്ദ്രീകൃതമാണെന്ന് പറഞ്ഞ താരം സിനിമയിലെ വനിതാ കൂട്ടായ്മകളെ സ്വാഗതം ചെയ്യുന്നതായും പറഞ്ഞു. ഇപ്പോഴത്തെ തന്റെ പ്രായത്തിന് അനുസരിച്ച് അവസരം ലഭിച്ചാല്‍ താന്‍ ഇനിയും മലയാളത്തിലേക്ക് തിരിച്ചു വരുമെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

Exit mobile version