‘ലിജോ ജോസ് പെല്ലിശ്ശേി എന്ന ജീനിയസിന്റെ ചിത്രത്തില്‍ അഭിനയിക്കണം’; ആഗ്രഹം തുറന്നു പറഞ്ഞ് ബോളിവുഡ് താരം മനോജ് ബാജ്പേയ്

ചുരുങ്ങിയ ചിത്രം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ വ്യക്തിയാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം മനോജ് ബാജ്‌പേയ്.

Want to work with the genius Lijo Jose Pellissery: Manoj Bajpayee

ലിജോ ജോസ് പെല്ലിശ്ശേരിക്ക് ഒപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു കൊണ്ടാണ് മനോജ് ബാജ്പേയ് തന്റെ ആഗ്രഹത്തെ കുറിച്ച് പറഞ്ഞത്. ‘അങ്കമാലി ഡയറീസ്, ഈമയൗ, ജല്ലിക്കട്ട്, ജീനിയസായ ലിജോ ജോസിനൊപ്പം പ്രവര്‍ത്തിക്കണം’എന്നാണ് മനോജ് ബായ്‌പേയ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത ചിത്രത്തില്‍ കുറിച്ചത്.

ജല്ലിക്കട്ട് ആണ് ഒടുവില്‍ തീയ്യേറ്ററുകളില്‍ എത്തിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം. ഒരു ഗ്രാമത്തില്‍ കയറ് പൊട്ടിച്ചോടുന്ന പോത്തും അതിനെ മെരുക്കാനായി പിന്നാലെ ഓടുന്ന മനുഷ്യരുടെയും കഥയാണ് ചിത്രം പറഞ്ഞത്. ചെമ്പന്‍ വിനോദ്, സാബുമോന്‍, ആന്റണി വര്‍ഗീസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Exit mobile version