‘മാമാങ്കം റിലീസ് ആവുന്നതോടെ പുലിമുരുകന്‍, ബാഹുബലി, ലൂസിഫര്‍ എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡ് തകരും’; സന്തോഷ് പണ്ഡിറ്റ്

ചിത്രം കേരളത്തില്‍ നിന്ന് ഇരുന്നൂറ് കോടിയും ബാക്കി സംസ്ഥാനങ്ങളില്‍ നിന്നായി നൂറ് കോടിയും നേടുമെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രവചനം

മമ്മൂട്ടി ചരിത്ര പുരുഷനായി എത്തുന്ന ‘മാമാങ്കം’ റിലീസ് ആവുന്നതോടെ പുലിമുരുകന്‍, ബാഹുബലി2, ലൂസിഫര്‍ എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡ് തകരുമെന്ന് സന്തോഷ് പണ്ഡിറ്റ്. ചിത്രം മുന്നൂറ് കോടി നേടുമെന്നും സന്തോഷ് പണ്ഡിറ്റ് പ്രവചിച്ചിട്ടുണ്ട്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇത്തരത്തില്‍ പറഞ്ഞത്. ചിത്രം കേരളത്തില്‍ നിന്ന് ഇരുന്നൂറ് കോടിയും ബാക്കി സംസ്ഥാനങ്ങളില്‍ നിന്നായി നൂറ് കോടിയും നേടുമെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രവചനം. മുരുകനും, ബാഹുബലിയും തീര്‍ന്നോ എന്നറിയുവാന്‍ 21 വരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്ന് പറഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കത്തില്‍ കനിഹ, അനു സിത്താര, ഇനിയ, പ്രാചി തഹ്ലാന്‍, കവിയൂര്‍ പൊന്നമ്മ, മണിക്കുട്ടന്‍, സിദ്ദിഖ്, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മണിക്കുട്ടന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് അണിനിരന്നിരിക്കുന്നത്. 50 കോടി മുതല്‍ മുടക്കില്‍ കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവംബര്‍ 21 നാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

പണ്ഡിറ്റിന്‌ടെ മെഗാ പ്രവചനം.മക്കളേ.ദേ മലയാളത്തിലെ ആദ്യ 300 കോടി+ സിനിമ റെഡി ആയ് ട്ടോ.മമ്മൂക്കയുടെ Big budget mass movie ‘മാമാങ്കം’ സിനിമ 21 ന് റിലീസാകുക ആണേ. ഈ സിനിമ റിലീസായാല് അതോടെ ‘പുലി മുരുകന്‍’, ‘ബാഹുബലി 2’, ‘ലൂസിഫര്‍’ വരെയുള്ള എല്ലാ സിനിമകളുടെ നാളിതുവരെ ഉള്ള സകലമാന റെക്കോര്‍ഡും ഇതോടെ തകര്‍ന്ന് തരിപ്പണമാകും എന്ന് ന്യായമായും കരുതാം.

ഈ സിനിമ മലയാളത്തിന്‌ടെ ‘ബാഹുബലി’ എന്നാണ് കരുതുന്നത്. Making and technical level ല് ‘ബാഹുബലി’യുടെ മുകളില്‍ എത്തും എന്നു കരുതാം. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയാണിത്. പിന്നെ മമ്മൂക്കയോടൊപ്പം കട്ടക്ക് Unni Mukundhan ji യും ഉണ്ടേ. അതും ഈ സിനിമയ്ക് huge advantage ആയേക്കും.

കേരളത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളിലും റിലീസാകുന്ന ചിത്രം മൊത്തം 300 കോടി + കളക്ഷന്‍ പ്രതീക്ഷിക്കുന്നു.(കേരളത്തില് നിന്നും 200 കോടിയും, ബാക്കി സംസ്ഥാനത്തു നിന്നും 100 കോടി).

ഇനിയും ഈ സിനിമയുടെ വമ്പന്‍ വിജയത്തില്‍ സംശയമുള്ളവര്‍ ശ്രദ്ധിക്കുക. മമ്മൂക്ക ഇതുപോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോളെല്ലാം (‘ഒരു വടക്കന്‍ വീരഗാഥ’, ‘പഴശ്ശിരാജ’) വന്‍ വിജയമായിരുന്നു. അതിനാല്‍ ആ സിനിമകളേക്കാളും വലിയ വിജയം ‘മാമാങ്കം’ സിനിമയും നേടും എന്നു കരുതാം.(വാല് കഷ്ണം.മുരുകനും, ബാഹുബലിയും തീര്‍ന്നോ എന്നറിയുവാന്‍ 21 വരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കുക.)Pl comment by Santhosh Pandit (എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ നൂറ്, തറക്കുമ്പോള്‍ ആയിരം..പണ്ഡിറ്റ് ഡാ..)

Exit mobile version