യുട്യൂബ് ട്രെന്‍ഡിങില്‍ ഇടം പിടിച്ച് ‘ധമാക്ക’യിലെ ഗാനം

ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ധമാക്ക'

ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ധമാക്ക’. ചിത്രത്തിലെ പുറത്തിയ ഗാനം യുട്യൂബ് ട്രെന്‍ഡിങില്‍ ഇടം പിടിച്ചു. അല്‍ജീരിയന്‍ ആര്‍ട്ടിസ്റ്റ് ഖലീദിയുടെ പ്രശസ്തഗാനമായ ‘ദീദീ ദീദി’യാണ് മലയാളത്തില്‍ റീമിക്‌സ് ചെയ്ത് ‘ധമാക്ക’യില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. യുട്യൂബ് ട്രെന്‍ഡിങില്‍ ഇരുപത്തിയഞ്ചാം സ്ഥാനത്താണ് ഗാനമിപ്പോള്‍.

മോഹന്‍ലാല്‍ ചിത്രം ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി വന്ന് പ്രേക്ഷകരുടെ മനസ് കവര്‍ന്ന അരുണ്‍ ആണ് ചിത്രത്തിലെ നായകന്‍. നിക്കി ഗല്‍റാണിയാണ് നായിക. മുകേഷ്, ഉര്‍വശി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, ഫുക്രു എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. എംകെ നാസര്‍ നിര്‍മ്മിച്ച ചിത്രം ഈ മാസം 28ന് തീയ്യേറ്ററുകളിലെത്തും.

Exit mobile version