ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ഫോട്ടോഷൂട്ട് വൈറല്‍

ബോളിവുഡ് യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയയായ സാന്നിധ്യമാണ് ആലിയ ഭട്ട്. ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരുടെ പട്ടികയില്‍ ഇടം നേടിയ ആലിയയ്ക്ക് മലയാളസിനിമയിലും ആരാധകരുണ്ട്. ഇപ്പോള്‍ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. ഫാഷന്‍ മാസികയായ വോഗിന്റെ കവര്‍ ഗേളിനായുളള ഫോട്ടോഷൂട്ടായിരുന്നു അത്.

ചിത്രങ്ങളില്‍ ആലിയ ഹോട്ട് ആണെന്നാണ് ആരാധകരുടെ അഭിപ്രായം. നിയോണ്‍ ഗ്രീന്‍ ഗൗണ്‍, നീല സ്വിം സ്യൂട്ട്, ബ്ലൂ ഷീര്‍ എന്നീ വസ്ത്രങ്ങള്‍ ധരിച്ചാണ് ആലിയ ചിത്രങ്ങളില്‍ കാണപ്പെട്ടത്. ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്നത്.

1999 ല്‍ ബാലതാരമായി സംഘര്‍ഷ് എന്ന സിനിമയിലാണ് ആലിയഭട്ട് ആദ്യം അഭിനയിക്കുന്നത്. കരണ്‍ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലാണ് ആലിയ നായികയായി ആദ്യം അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ആലിയക്ക് ഫിലിംഫെയറിന്റെ മികച്ച പുതുമുഖ അഭിനേതൃിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

Exit mobile version