ബ്ലെസിയുടെ ‘ആടുജീവിത’ത്തിലൂടെ എആര്‍ റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക്!

പൃഥ്വിരാജാണ് ചിത്രത്തില്‍ നജീബായി എത്തുന്നത്

സംവിധായകന്‍ ബ്ലെസി ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് എആര്‍ റഹ്മാന്‍ ആണെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ ഗാനത്തിന്റെ റെക്കോര്‍ഡിംഗ് കഴിഞ്ഞുവെന്നും ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ ചിത്രം യോദ്ധയാണ് ഇതിനു മുമ്പ് എആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച മലയാള ചിത്രം.

ബെന്യാമിന്റെ നോവലിനോട് പൂര്‍ണമായും നീതി പാലിക്കുന്ന ചിത്രമായിരിക്കും ആടുജീവിതമെന്നാണ് സംവിധായകന്‍ ബ്ലെസി പറഞ്ഞിരിക്കുന്നത്. പൃഥ്വിരാജാണ് ചിത്രത്തില്‍ നജീബായി എത്തുന്നത്. ചിത്രത്തിലെ കഥാപാത്രത്തിനായി ഗംഭീര മേക്ക് ഓവറാണ് താരം നടത്തിയിരിക്കുന്നത്. അമലാ പോളാണ് നായിക. വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

കുട്ടനാടും, ജോര്‍ദാനും, ഈജിപ്തുമാണ് ചിത്രത്തിന്റ പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ മാര്‍ച്ചില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കെജിഎ ഫിലിംസിന്റെ ബാനറില്‍ കെജി അബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version