‘എന്നെങ്കിലും കാണുവാണെങ്കില്‍ ബിനീഷിന് വേണ്ടി നിങ്ങളുടെ കാലുപിടിച്ച് ഞാന്‍ മാപ്പ് പറയും’; അജയ് നടരാജ്

ചെയ്യാത്ത തെറ്റിനാണ് ഒരു സമൂഹത്തിന്റെ മുഴുവന്‍ പഴി അദ്ദേഹം കേട്ടതെന്നും ഒരു ചെറുപുഞ്ചിരിയോടെ അതിനെ നേരിട്ട അദ്ദേഹം നല്ല വ്യക്തിയാണെന്നും അജയ് ഫേസ്ബുക്കില്‍ കുറിച്ചു

നടന്‍ ബിനീഷ് ബാസ്റ്റിനു വേണ്ടി സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ കാല് പിടിച്ച് മാപ്പു പറയുമെന്ന് നടന്‍ അജയ് നടരാജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അജയ് ഈ കാര്യം വ്യക്തമാക്കിയത്.
അനില്‍ രാധാകൃഷ്ണന്‍ മേനോനെ ഇതുവരെ നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. എന്നെങ്കിലും നേരിട്ട് കണ്ടാല്‍ ബിനീഷിന് വേണ്ടി അദ്ദേഹത്തിന്റെ കാല് പിടിച്ച് മാപ്പ് പറയുമെന്നാണ് അജയ് ഫേസ്ബുക്കില്‍ കുറിച്ചത്.

ചെയ്യാത്ത തെറ്റിനാണ് ഒരു സമൂഹത്തിന്റെ മുഴുവന്‍ പഴി അദ്ദേഹം കേട്ടതെന്നും ഒരു ചെറുപുഞ്ചിരിയോടെ അതിനെ നേരിട്ട അദ്ദേഹം നല്ല വ്യക്തിയാണെന്നും അജയ് ഫേസ്ബുക്കില്‍ കുറിച്ചു.

അജയ് നട്‌രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഈ മനുഷ്യനെ ഞാന്‍ ഇന്നുവരെനേരില്‍ കണ്ടിട്ടില്ല, ഫോണില്‍ പോലും സംസാരിച്ചിട്ടില്ല.എന്റെ സാമാന്യ ബോധത്തില്‍ മനസിലായൊരുകാര്യം യാതൊരുതെറ്റും ചെയ്യാതെ ഒരു പൊതുസമൂഹം ഒറ്റക്കെട്ടായിഅമ്മയ്ക്ക് വിളിച്ചപോലും ചെറുപുഞ്ചിരിയോടെനിങ്ങള്‍ അത് face ചെയ്തരീതിയുണ്ടല്ലോ.മുത്താണ് അനിലേട്ടാ നിങ്ങള്‍ ?എന്നെങ്കിലും ഒരിക്കല്‍ നമ്മള്‍കാണുവാണെങ്കില്‍ പ്രിയ സുഹൃത്ത് ബിനീഷിനു വേണ്ടി നിങ്ങളുടെകാലുപിടിച്ചു ഞാന്‍ മാപ്പു പറയും

Exit mobile version