‘എന്തേ മുല്ലേ നീ വെളുത്തതെന്തേ’; അജു വര്‍ഗീസ് ചിത്രം ‘കമല’യിലെ മനോഹര ഗാനം പുറത്തുവിട്ടു

രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍

അജു വര്‍ഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കമല’. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. ‘എന്തേ മുല്ലേ നീ വെളുത്തതെന്തേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മിഥുന്‍ ജയരാജ് ആണ്. ആനന്ദ് മധുസൂദനന്‍ ആണ് ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത്. രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍.

നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ച ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു ട്രെയിലര്‍.

അജു വര്‍ഗീസ്, അനൂപ് മേനോന്‍, പുതുമുഖം റുഹാനി ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മൊട്ട രാജേന്ദ്രന്‍, ബിജു സോപാനം, സുനില്‍ സുഗത, അഞ്ജന അപ്പുക്കുട്ടന്‍, ശ്രുതി ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഡ്രീം എന്‍ ബിയോണ്ട്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം അടുത്ത മാസം തീയ്യേറ്ററുകളിലെത്തും.

Exit mobile version