കിടിലന്‍ ലുക്കില്‍ നസ്രിയ; ആരാധകരെ ആവേശത്തിലാക്കി ‘ട്രാന്‍സി’ന്റെ പുതിയ പോസ്റ്റര്‍

അന്‍വര്‍ റഷീദാണ് ചിത്രത്തിന്റെ സംവിധായകന്‍

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് ‘ട്രാന്‍സ്’. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ താരം നസ്രിയ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ നസ്രിയയുടെ പോസ്റ്റര്‍ പുറത്തു വിട്ടു. കിടിലന്‍ ലുക്കിലാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. നസ്രിയ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

നേരത്തേ ചിത്രത്തിലെ ഫഹദിന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അന്‍വര്‍ റഷീദാണ് ചിത്രത്തിന്റെ സംവിധായകന്‍. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ഫഹദിനും നസ്രിയക്കും പുറമെ സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ ഗൗതം വസുദേവ് മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 20ന് ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version