‘സായിപ്പിനോട് ഞാന്‍ പറഞ്ഞു എല്ലാം മഹത് വചനങ്ങള്‍ ആണെന്ന്’; ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് രമേശ് പിഷാരടി

കുഞ്ചാക്കോ ബോബന്‍, പ്രിയ, ജോജു ജോര്‍ജ് എന്നിവര്‍ക്കൊപ്പം ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള ചിത്രമാണ് പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് രമേശ് പിഷാരടി. ഇപ്പോള്‍ രമേശ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ട്രോളന്മാരെ കടത്തിവെട്ടുന്ന തലക്കെട്ടാണ് താരം നല്‍കാറുള്ളത്. ഇത്തവണയും പങ്കുവെച്ച ചിത്രത്തിന് വളരെ രസകരമായ തലക്കെട്ടാണ് താരം നല്‍കിയിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍, പ്രിയ, ജോജു ജോര്‍ജ് എന്നിവര്‍ക്കൊപ്പം ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള ചിത്രമാണ് പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ലേശം ഉളുപ്പ്, കേറിവാടാ മക്കളേ, ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍ തുടങ്ങിയ രസികന്‍ സിനിമാ സംഭാഷണങ്ങള്‍ ടൈപ്പോഗ്രഫി ചെയ്ത ടീഷര്‍ട്ടുകള്‍ അണിഞ്ഞാണ് എല്ലാവരും ചിത്രത്തിലുള്ളത്.

ഈ ചിത്രത്തിന് പിഷാരടി നല്‍കിയ തലക്കെട്ട് ‘സായിപ്പിനോട് ഞാന്‍ പറഞ്ഞു എല്ലാം മഹത് വചനങ്ങള്‍ ആണെന്ന്’ എന്നാണ്. എന്തായാലും ഈ ഫോട്ടോ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Exit mobile version