മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് സണ്ണി വെയ്ന്‍

മഞ്ജു വാര്യര്‍ക്കൊപ്പമുള്ള പുതിയ ചിത്രത്തില്‍ സൈന്‍ ചെയ്തെന്നും പ്രോജക്ടില്‍ ഏറെ ആവേശമുണ്ടെന്നുമാണ് സണ്ണി ഫേസ്ബുക്കില്‍ കുറിച്ചത്

മലയാളത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് മലയാളത്തിലെ യുവതാരം സണ്ണി വെയ്ന്‍. താരം തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. മഞ്ജു വാര്യര്‍ക്കൊപ്പമുള്ള പുതിയ ചിത്രത്തില്‍ സൈന്‍ ചെയ്തെന്നും പ്രോജക്ടില്‍ ഏറെ ആവേശമുണ്ടെന്നുമാണ് സണ്ണി ഫേസ്ബുക്കില്‍ കുറിച്ചത്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

‘ഫ്രഞ്ച് വിപ്ലവ’മാണ് സണ്ണി വെയ്ന്‍ നായകനായി ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ ചിത്രം. രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ അതിഥി താരമായും സണ്ണി എത്തിയിരുന്നു. നടി ഗൗതമി നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘വൃത്തം’ എന്ന ചിത്രം, പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ ആന്റണി, ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ് എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന താരത്തിന്റെ മറ്റ് ചിത്രങ്ങള്‍.

വെട്രിമാരന്‍-ധനുളഷ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ‘അസുരനാ’ണ് മഞ്ജു വാര്യരുടേതായി അവസാനം തീയ്യേറ്ററുകളില്‍ എത്തിയത്. മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്.

Exit mobile version