ചിത്രം പുലിമുരുകനെ വിമര്‍ശിച്ച് അടൂര്‍

യുവ തലമുറ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് പുലിമുരുകന്‍. 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാള ചിത്രം. ചിത്രത്തിന്റെ തുടക്കം മുതല്‍ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇപ്പോള്‍ ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍. മോഹന്‍ലാല്‍ പുലിയെ പിടിക്കാന്‍ പോകുന്ന സിനിമ ചന്ദനക്കുറിയൊക്കെ ഇട്ട് വെളുപ്പിനെ തന്നെ തിയേറ്ററില്‍ പോയി കാണുന്നവരായി മാറിയിരിക്കുന്നു മലയാളി പ്രേക്ഷകര്‍ എന്ന് അദ്ദേഹം വിമര്‍ശിച്ചു. വഴുതക്കാട് വിമന്‍സ് കോളേജില്‍ ചലച്ചിത്ര സെമിനാര്‍ ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

ഡിജിറ്റല്‍ സാങ്കേതികവിദ്യ വന്ന ശേഷം വഴിയെ പോകുന്നവര്‍ പോലും സിനിമയെടുക്കുകയാണെന്നും മോഹന്‍ലാല്‍ പുലിയെ പിടിക്കാന്‍ പോകുന്ന സിനിമ ചന്ദനക്കുറിയും തൊട്ട് വെളുപ്പിനെ തന്നെ തിയേറ്ററില്‍ പോയി കാണുന്നവരായി മാറിയിരിക്കുന്നു മലയാളി പ്രേക്ഷകരെന്നും അടൂര്‍ കുറ്റപ്പെടുത്തി.

സിനിമയോടുള്ള ഈ സമീപനം അപമാനകരമാണ്. ഇന്നും ഇന്നലെയുമൊക്കെ ഭേദപ്പെട്ട മികച്ച സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ വിസ്മരിച്ചുകൊണ്ടാണ് ഇത്തരം ആഘോഷങ്ങള്‍ മലയാളസിനിമയില്‍ നടക്കുന്നത്.’

‘ഡിജിറ്റല്‍ ടെക്നോളജി വന്ന ശേഷം വഴിയിലൂടെ പോകുന്നവര്‍ പോലും സിനിമ എടുക്കുകയാണ്. ചലച്ചിത്രകലയുടെ സാങ്കേതികവിദ്യകളോ സൗന്ദര്യാത്മകതയോ ഒന്നും അറിയണമെന്നില്ല. ഇന്ത്യയിലെയും ലോകത്തെയും മികച്ച സിനിമകള്‍ കാണാതെയും ഒരു തരത്തിലുള്ള അറിവുകളും സമ്പാദിക്കാതെയുമാണ് ഈ സിനിമാപിടിത്തം. സിനിമ എടുക്കാമെന്നല്ലാതെ ഇതു കാണാന്‍ ആളുണ്ടാവില്ല എന്നതാണു ഫലം അടൂര്‍ ഗോപാലകൃഷണന്‍ പറഞ്ഞു.

Exit mobile version