‘ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നത് അഭിമാനം മുറിപ്പെട്ട സ്ത്രീകള്‍ക്കും മഹാപ്രളയത്തെ അതിജീവിക്കുന്ന എന്റെ നാടിനും’ ; ഇംഗ്ലീഷില്‍ ഉഗ്രന്‍ പ്രസംഗവുമായി സദസിനെ ഞെട്ടിച്ച് മഞ്ജു

സ്ത്രീകളുടെ മാന്യതയ്ക്ക് എപ്പോള്‍ ക്ഷതം ഏല്‍ക്കുന്നുവോ അത് കാണിക്കുന്നത് നമ്മള്‍ പുരോഗമിക്കുന്നു എന്ന് അവകാശപ്പെടുന്ന സമൂഹത്തിന്റെ പരാജയമാണെന്നും മഞ്ജു പറഞ്ഞു

ജസ്റ്റ് ഫോര്‍ ദി വിമണ്‍ പുരസ്‌കാര വേദിയില്‍ ഇംഗ്ലീഷില്‍ കിടിലന്‍ പ്രസംഗവുമായി മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യര്‍. സദസ്സിനെ ഞെട്ടിച്ച് മഞ്ജുവാര്യര്‍.  സ്ത്രീകളുടെ അന്തസിന് മുറിവേല്‍ക്കുന്നത് പുരോഗമന സമൂഹത്തിന്റെ പരാജയമാണെന്ന് മഞ്ജു പറഞ്ഞു.

പുരസ്‌കാരങ്ങള്‍ എന്നും പ്രചോദനമാണ്. എന്നോടൊപ്പം എന്റെ ജീവിതയാത്രയില്‍ ഉണ്ടായിരുന്ന എല്ലാവരേയും ഞാന്‍ ഓര്‍ക്കുന്നു. സ്ത്രീകള്‍ കൈവരിച്ച നേട്ടങ്ങളെ കുറിച്ചാണ് ഈ സായാഹ്നത്തില്‍ എല്ലാവരും സംസാരിക്കുന്നത്. എന്നാല്‍ ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നത് ഈ രാജ്യത്ത് സുരക്ഷയും അഭിമാനവും ചോദ്യം ചെയ്യപ്പെടുന്ന സ്ത്രീകളെ കുറിച്ചാണെന്ന് പ്രിയതാരം വ്യക്തമാക്കി

സ്ത്രീകളുടെ മാന്യതയ്ക്ക് എപ്പോള്‍ ക്ഷതം ഏല്‍ക്കുന്നുവോ അത് കാണിക്കുന്നത് നമ്മള്‍ പുരോഗമിക്കുന്നു എന്ന് അവകാശപ്പെടുന്ന സമൂഹത്തിന്റെ പരാജയമാണെന്നും മഞ്ജു പറഞ്ഞു. ഞാന്‍ എന്റെ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നത് ഇത്തരത്തില്‍ അഭിമാനം മുറിപ്പെട്ട സ്ത്രീകള്‍ക്കും, മഹാപ്രളയത്തെ അതിജീവിക്കുന്ന എന്റെ നാടിനുമാണെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

വീഡിയോ കാണാം

Exit mobile version