‘നിങ്ങള്‍ എല്ലാവരും പട്ടാളക്കാരന്‍ ആകണമെന്നല്ല ഞാന്‍ പറയുന്നത്, പക്ഷേ നിങ്ങള്‍ക്ക് എല്ലാം ഒരു പട്ടാളക്കാരന്റെ മനസ് ആയിരിക്കണം’; ‘എടക്കാട് ബറ്റാലിയന്റെ’ പുതിയ ടീസര്‍ പുറത്തുവിട്ടു

ടൊവീനോ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ടീസര്‍ പുറത്തുവിട്ടത്

ടൊവീനോ തോമസ് നായകനായി തീയ്യേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘എടക്കാട് ബറ്റാലിയന്‍ 06’. വെള്ളിയാഴ്ചയാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തിയത്. നിറഞ്ഞ സദസിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുന്നത്. ചിത്രത്തില്‍ ക്യാപ്റ്റന്‍ ഷെഫീക്ക് എന്ന കഥാപാത്രത്തെ ആണ് ടൊവീനോ അവതരിപ്പിച്ചത്. ആദ്യമായാണ് ടൊവീനോ ഒരു പട്ടാളക്കാരന്റെ വേഷത്തില്‍ എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.
ടൊവീനോ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ടീസര്‍ പുറത്തുവിട്ടത്. എന്‍സിസി കേഡറ്റുകള്‍ക്ക് ക്യാപ്റ്റന്‍ ഷെഫീക്ക് ക്ലാസ് എടുക്കുന്ന രംഗങ്ങളാണ് പുറത്തുവിട്ട ടീസറില്‍ ഉള്ളത്.

നവാഗതനായ സ്വപ്‌നേഷ് നായരാണ് ചിത്രത്തിന്റെ സംവിധായകന്‍. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. രേഖ, ജോയ് മാത്യു, പി ബാലചന്ദ്രന്‍, നിര്‍മ്മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ദിവ്യാ പിള്ള, അഞ്ജലി, പൊന്നമ്മ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും റൂബി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version