പൃഥ്വിരാജിന്റെ ‘അയ്യപ്പന്‍’ വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

അയ്യപ്പ- റോ, റിയല്‍, റെബല്‍ എന്നാണ് സിനിമയുടെ പേര്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണനാണ് സംവിധാനം.

തന്റെ പുതിയ ചിത്രമായ അയ്യപ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ട് നടന്‍ പൃഥ്വിരാജ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് താരം പോസ്റ്റര്‍ പുറത്തുവിട്ടത്. അയ്യപ്പ- റോ, റിയല്‍, റെബല്‍ എന്നാണ് സിനിമയുടെ പേര്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണനാണ് സംവിധാനം.

വനത്തിനുള്ളില്‍ അമ്പും വില്ലുമേന്തി കടുവയോടൊപ്പം ഇരിക്കുന്ന പൃഥ്വിരാജിന്റെ പോസ്റ്ററിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. പോസ്റ്റു ചെയ്ത് ഇരുപത് മിനുട്ടുകള്‍ക്കകം 10000ത്തിലധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

Exit mobile version